SEARCH


Bappiriyan Theyyam - ബപ്പിരിയൻ തെയ്യം

Bappiriyan Theyyam - ബപ്പിരിയൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Bappiriyan Theyyam - ബപ്പിരിയൻ തെയ്യം

അഴീക്കോട് മുച്ചിരിയൻ വയനാട്ടുകുലവൻ കാവിലും തൊട്ടടുത്തുള്ള ചേരിക്കൽ ഭഗവതി കാവിലും കെട്ടിയാടുന്ന ബപ്പിരിയൻ തെയ്യത്തിന്റെ ഐതീഹ്യം ഇപ്രകാരമാണ്. സീത അന്വേഷണത്തിന്റെ ഭാഗമായി ഹനുമാൻ കടൽ തീരത്ത് എത്തുകയും സീതയെ തിരയുന്നതിന്റെ ഭാഗമായി കല്പക വൃക്ഷത്തിൽ കയറി ദൂരത്തേക്ക് നോക്കുകയും എന്നിട്ടും സീതയെ കണ്ടത്താൻ പാറ്റാത്തിന്റെ ദേഷ്യത്തിൽ തെങ്ങിന്റെ ഇളം തിരിയും കുലകളും മറ്റും നശിപ്പിക്കുന്നു. ഏറെ കുറെ ഹാസ്യ രസങ്ങളും നർമ്മമുഹൂർത്തങ്ങളുമായി ഈ തെയ്യം നമുക്ക് മുന്നിലെത്തും. പാതിരാത്രിയിൽ വെള്ളാട്ടവും അത് കഴിഞ്ഞ് അതി പുലർച്ചെ കോലവുമായി ഭക്തരുടെ മുന്നിൽ ഇറങ്ങുന്ന ഈ തെയ്യം ഓലച്ചൂട്ടിന്റെ അകമ്പടിയോടു കൂടി ദൂരെ വയലിലേക്ക് ഓടി പോവുകയും അകമ്പടി പോകുന്ന കുട്ടികളോടും യുവാക്കളോടും കളിച്ചും ചിരിച്ചും പേടിപ്പിച്ചും നമ്മുടെ കാഴ്ചക്കാരുടെ ഇടയിൽ ഒരു നല്ല അനുഭവം ഉണർത്തും. അതിനു ശേഷം ഉയരമുള്ള തെങ്ങിൽ ഓടി കയറി പകുതിക്ക് ഇരുന്ന് നമ്മളെ നോക്കി കൊഞ്ഞനം കുത്തും. പിന്നെ തെങ്ങിന്റെ ഉച്ചിയിൽ കേറിയിരുന്ന് തേങ്ങാക്കുലയൊക്കെ ചവിട്ടി താഴെയിടും. ബപ്പിരിയൻ തെയ്യം തന്നെ വ്യത്യസ്ത രൂപത്തിലും ഐതീഹത്തിലും തലശ്ശേരി ഭാഗങ്ങളിൽ കാണപ്പെടുന്നുണ്ട്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848